അഴിയൂർ :അഴിയൂർ ഗ്രാമപഞ്ചായത്ത് ഗ്രീൻവേംസുമായി സഹകരിച്ച്
തീരതെളിമ എന്ന പേരിൽ നടപ്പിലാക്കുന്ന തീരദേശത്തേയും പൊതുസ്ഥലത്തേയും അജൈവ വസ്തുക്കൾ ശേഖരിച്ച് ശാസ്ത്രീയമായി പുന: ചംക്രമണത്തിന് വേണ്ടി കൈമാറുന്നതിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം കാപ്പുഴക്കൽ കടപ്പുറത്ത് അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ
നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദ സദനം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി,വാർഡ് ജനപ്രതിനിധികളായ കവിത അനിൽ കുമാർ,സാലിം പുനത്തിൽ, അസിസ്റ്റന്റ് സെക്രട്ടറി ജഗദീഷ് എം കെ,ജൂനിയർ സൂപ്രണ്ട് സുനീർ കുമാർ എം, ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദ്,വി ഇ ഒ ഭജീഷ്,ഗ്രീൻവേംസ് പ്രതിനിധികൾ,തീരദേശ പോലീസ് ഉദ്യോഗസ്ഥർ,ഹരിതകർമ്മ സേന അംഗങ്ങൾ,സന്നദ്ധ പ്രവർത്തകർ, വാർഡ് വികസന സമിതി അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ,തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ എന്നിവർ പങ്കാളികളായി.മുഴുവൻ തീരദേശ വാർഡുകളിലെ പൊതുസ്ഥലവും കടലോരവും ശുചീകരിച്ചു.
#tag:
Mahe