പള്ളൂർ :ഈസ്റ്റ് പള്ളൂരിൽ സി.പി.എം. പ്രവർ ത്തകർക്കുനേരേ ബോംബേറ് നടത്തിയ സംഭവത്തിൽ എട്ടു പേർക്കെതിരെ പോലീസ് കേസെടുത്തു.
ഈസ്റ്റ് പള്ളൂരിലെ മമ്പള്ളി ജിഷ്ണു , ഒറവങ്കര അക്ഷയ് തുടങ്ങി കണ്ടാലറിയുന്ന എട്ടുപേർക്കെതിരെയാണ് പള്ളൂർ പോലീസ് കേസെടുത്തത് .
സ്പിന്നിങ് മിൽ ബൈപ്പാസ് റോഡിലെ ജംഗ്ഷനിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം . സി.പി.എം. നേതാവ് കണ്ണി പ്പൊയിൽ ബാബു രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഈസ്റ്റ് പള്ളൂരിൽ സ്ഥാപിച്ച കൊടിയും തോരണങ്ങ ബോർഡുകളും നശിപ്പിക്കുന്ന എട്ടംഗസംഘത്തെ പിന്തുടർ ന്നെത്തിയ സി.പി.എം. പ്രവർത്തകർക്കുനേരേയാണ് ബോംബെറി ഞ്ഞത് . ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം സംഘം രക്ഷപ്പെട്ടു . സ്ഫോടനത്തിൽ ആർക്കും പരിക്കില്ല .സംഭ വത്തിൽ പ്രതിഷേധിച്ച് സി.പി. എം . പ്രവർത്തകർ ഈസ്റ്റ് പള്ളൂരിൽ പ്രകടനവും യോഗവും നടത്തി .
പ്രതികൾ ആർ എസ് എസ് പ്രവർത്തകരാണെന്ന് പോലീസ് അറിയിച്ചു.