മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി 16-8 വാർഡുകളുടെ അതിർത്തി പങ്കിടുന്ന കുഞ്ഞിപ്പള്ളി ദേശീയപാതയോരത്തെ മാലിന്യം ശുചീകരിച്ചു. പഞ്ചായത്ത് സെക്രട്ടറി അരുൺ കുമാറിൻ്റെ നിർദേശ പ്രകാരം 16ആം വാർഡ് മെമ്പർ സാലിം പുനത്തിൽ, വാഗദ് കമ്പനി സൂപ്പർവൈസർ വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരിച്ചത്. ശുചിത്വ കാമ്പയിനിൻ്റെ ഭാഗമായി ഹരിത കർമസേന അംഗങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും കഴിഞ്ഞ ആഴ്ച ഇവിടെ നിന്നും അജൈവ മാലിന്യങ്ങൾ നീക്കം ചെയ്തിരുന്നു. രാത്രികാലങ്ങളിൽ വാഹനങ്ങളിൽ എത്തി ഇവിടെ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഇതിൻ്റെ ഭാഗമായി ഇവിടെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കും.