അഴിയൂർ ഗ്രാമപഞ്ചായത്തിൽ വനിതാ വികസന പ്രവർത്തനം, ജാഗ്രത സമിതി,ജി ആർ സി
തുടങ്ങിയവ ഏകോപിപ്പിക്കാനും ഫെസിലിറ്റേറ്റ് ചെയ്യുന്നതിനും കമ്മ്യൂണിറ്റി വിമൺ ഫെസിലിറ്റേറ്റർ ഒഴിവിലേക്ക് ( വനിതകൾക്ക് മാത്രം ) മെയ് 26 വെള്ളി രാവിലെ 11 മണിക്ക് നടത്തേണ്ടിയിരുന്ന വാക്ക് ഇൻ ഇന്റർവ്യൂ മെയ് 29 തിങ്കൾ രാവിലെ 11:30 മണിയിലേക്ക് മാറ്റിവെച്ചിരിക്കുന്നു. വിമൺ സ്റ്റഡീസ് /ജൻഡർ സ്റ്റഡീസ്,സോഷ്യൽ വർക്ക്, സൈക്കോളജി എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദവും ,പ്രായപരിധി 40 വയസ്സ് കഴിയാത്ത, പ്രവർത്തി പരിചയമുള്ള താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്,ആധാർ കാർഡ്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ,പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും പകർപ്പും സഹിതം അഴിയൂർ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ ഹാജരാകണമെന്ന് അറിയിക്കുന്നു.
#tag:
Mahe