സി.പി.സുധാകരന് കാവ്യ കൈരളി പുരസ്ക്കാരം സമ്മാനിച്ചു

മാഹി: കവിയും, നാടക നടനുമായ സി.പി.സുധാകരന് ഭാരതദേശം മാസികയുടെ കാവ്യ കൈരളി പുരസ്ക്കാരവും, ആദരവുംസമർപ്പിച്ചു. ന്യൂമാഹി വ്യാപാരി വ്യവസായി ഏകോപന സമിതി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സി. സത്യാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. ഭാരതദേശം എഡിറ്റർ അടിയേരി ഗംഗധരൻ ആദര സമർപ്പണം നടത്തി. ന്യൂമാഹി ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡണ്ട് അർജ്ജുൻ പവിത്രൻ. സി എച്ച്. പ്രഭാകരൻ, എൻ.വി. അജയകുമാർ , പി.കെ.വി. സാലിഹ്, എൻ.പി.സഗീഷ്
സംസാരിച്ചു സി.പി.സുധാകരൻ മറുഭാഷണം നടത്തി
പി.മുഹമ്മദ് താഹിർ സ്വാഗതവും, ആയിരാട്ട് ശശി നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ