അഴിയൂര്‍ ബ്രാഞ്ച് കനാലില്‍ വെളളമെത്തിക്കാത്തത് ജനങ്ങളോടുളള വെല്ലുവിളി:ആർ എം പി

ഒഞ്ചിയം : കടുത്ത വരള്‍ച്ച നേരിടുന്ന കാലത്ത് ജലക്ഷാമം പരിഹരിക്കുന്നതിനായി നാല്പത് വര്‍ഷം മുമ്പ് തുടങ്ങിവെച്ച ഇറിഗേഷന്‍ വകുപ്പിന്‍റെ കനാല്‍ പദ്ധതിയില്‍ ഏപ്രില്‍ ,മെയ് മാസങ്ങളില്‍ വെളളമെത്താതെ പ്രദേശവാസികള്‍ കടുത്ത വരള്‍ച്ച നേരിടുകയാണ്. വടകര എം.എല്‍.എ. കെ.കെ.രമ ഉള്‍പ്പെടെയുളള ജനപ്രതിനിധികൾ ആവശ്യപ്പെട്ടത് പ്രകാരം മെയ് പതിനെട്ടിന് കനാൽ തുറക്കുമെന്ന് ഉറപ്പുനല്‍കിയിട്ടും അഴിയൂര്‍ ബ്രഞ്ച് കനാലിന്‍റെ വലിയൊരു ഭാഗത്ത് ഒരു തുളളിവെളളം പോലും എത്തിയില്ല. സമയബന്ധിതമായി കനാലില്‍ വെളളമെത്തിക്കാത്തത് ജനങ്ങളോടുളള വെല്ലുവിളിയാണെന്ന് ആര്‍.എം.പി.ഐ .ഒഞ്ചിയം ഏരിയാ കമ്മിറ്റി അറിയിച്ചു .അഞ്ച് കോടി ചിലവഴിച്ചാണ് വളളിക്കാട്ടില്‍ കഴിഞ്ഞവര്‍ഷം അറ്റകുറ്റപണി നടത്തിയത് അഴിയൂര്‍ ബ്രഞ്ച് കനാലിന്‍റെ അവസാന ഭാഗമായ അഴിയൂര്‍ , ഏറാമല , തട്ടോളിക്കര ഭാഗങ്ങളില്‍ ഇതുവരെ വെളളമെത്തിയിട്ടില്ല. നെല്ലാച്ചേരി,ഒഞ്ചിയം,കുന്നുമ്മക്കര തുടങ്ങി പലയിടങ്ങളിൽ പണിത നീര്‍പാലങ്ങളും , റോഡിന്‍റെ പാലങ്ങളും വലിയ അപകട ഭീഷണിയിലാണ് . ഇതൊക്കെ പരിഹരിച്ച് കനാലില്‍ സുഖമമായി വെളളമെത്തിക്കാനുള്ള ശ്രമം നടത്തുന്നതിന് പകരം കനാൽ ശുചീകരണമെന്ന പരിഹാസ നാടകമാണ് അരങ്ങേറിയത്.കടുത്ത വരൾച്ച അഭിമുഖീകരിക്കുന്നതിന് മുന്നേ തന്നെ കനാലിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാതെ വർഷങ്ങളായി ജനങ്ങളെ വെല്ലുവിളിക്കുന്ന സമീപനമാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്. വരൾച്ചയെ തുടർന്ന് കടുത്ത കുടിവെള്ള ക്ഷാമത്തിലാണ് നൂറുകണക്കിന് കുടുംബങ്ങൾ. ജലലഭ്യത കുറവ് മൂലം കാർഷിക വിളകൾ നശിച്ച് കാർഷിക മേഖലയും പ്രതിസന്ധി അനുഭവിക്കുകയാണ് ആയതിനാൽ കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുന്നതിനാവശ്യമായ അടിയന്തര ഇടപെടൽ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും ആര്‍.എം.പി.ഐ ഒഞ്ചിയം ഏറിയാ ചെയർമാൻ കെ.ഭാസ്കരനും സെക്രട്ടറി ടി.കെ സിബിയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു .

വളരെ പുതിയ വളരെ പഴയ