മാഹി : അഴിയൂർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഹയർ സെക്കണ്ടറി ലാബ് സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺ ലൈനായി ഉദ്ഘാടനം ചെയ്‌തു.കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ഒരു കോടി രൂപ ചിലവിൽ ഇരു നിലകെട്ടിടം നിർമിച്ചത് . പിണറായി സർക്കാരിന്‍റെ രണ്ടാംവാർഷികത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു മുഖ്യാതിഥി .കെ.കെ.രമ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം നടത്തി. വിരമിക്കുന്ന അദ്ധ്യാപിക ടി എഛ് ശോഭയെ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്. കെ പി ഗിരിജ ആദരിച്ചു ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ, ,ജില്ലാ പഞ്ചയാത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എൻ എം വിമല, നിഷ പുത്തൻപുരയിൽ,രമ്മ്യ കരോടി, ,പി ശ്രീധരൻ,,കെ പി രവീന്ദ്രൻ യു എ റഹീം, സിനതത് ബഷീർ, പ്രദീപ് ചോമ്പാല,കെ എ സുരേന്ദ്രൻ, വി കെ നിസാർ, ബൈജു പൂഴിയിൽ, ശ്രീധരൻ കൈപ്പാട്ടിൽ,മുബാസ് കല്ലേരി, സാലിം പുനത്തിൽ,. നവാസ് നെല്ലോളി ,ഷുഹൈബ് കൈതാൽ .ബിനു ജോർജ്, വിജയരാഘവൻ എന്നിവർ സംസാരിച്ചു. .