ഇരുളിന്റെ മറവിൽ മാലിന്യ ത്തള്ളൽ: മൂലക്കടവിൽ നാട്ടുകാർ പ്രതിഷേധത്തിൽ

പന്തക്കൽ: മൂലക്കടവ് പഴയ പാലത്തിന് സമീപം പുഴയിൽ മലിന്യം ഒഴുക്കിയ നിലയിൽ. വെള്ളത്തിൻ്റെ നിറം പൂർണ്ണമായും കറുപ്പായി. ദുർഗന്ധവും പരക്കുന്നുണ്ട്. ഈ പുഴയ്ക്ക് തൊട്ടകലെ പൊന്ന്യം പുഴയിൽ കുണ്ടു ചിറ അണക്കെട്ടിന്  തടയണയിട്ടതിനാൽ കുത്തൊഴുക്കുമില്ല. ചെറു മത്സ്യങ്ങളും ചത്ത് പൊന്തിയിരിക്കുകയാണ്. പന്തക്കൽ പോലീസ് സ്റ്റേഷൻ ചുറ്റുമതിലിനോട് ചേർന്നൊഴുകുന്ന പുഴയാണിത്.
രാത്രി സമയത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം നിക്ഷേപിച്ചതാകമെന്നാണ് നാട്ടുകാരുടെ സംശയം. സംഭവത്തിൽ പന്തക്കൽ വികസന സമിതി കമ്മിറ്റി പ്രതിഷേധിച്ചു – മാഹി ഭരണകൂട അധികാരികൾക്ക് പരാതിയും നൽകിയിട്ടുണ്ട്

വളരെ പുതിയ വളരെ പഴയ