തലശ്ശേരി: നാടും നഗരവും വരൾച്ച നേരിടുമ്പോൾ ശുദ്ധജല വിതര ണവുമായി സന്നദ്ധ പ്രവർത്തകർ രംഗത്ത്. ന്യൂമാഹി പെരിങ്ങാടി മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൈത്താങ്ങ് പ്രവർത്തകരാണ് കുടിവെള്ളമെത്തിച്ച് രണ്ടു പഞ്ചായത്തുകളിലുള്ളവരുടെ ദാഹമകറ്റുന്നത്. പ്രതിദിനം 14,000 ലിറ്റർ വെള്ളം വിതരണം ചെയ്യു ന്നുണ്ട്. ന്യൂ മാഹി പഞ്ചായത്ത് പരിധിയിലെ പെരിങ്ങാടി, പള്ളിപ്രം, മമ്മിമുക്ക്, വേലായുധൻ മൊട്ട തുടങ്ങിയ പ്രദേശങ്ങളിലും സമീപ പഞ്ചായത്തായ ചൊക്ലിയിലെ കവിയൂരിലും തൊട്ടടുത്ത പ്രദേശങ്ങളിലും യുവാക്കൾ വെള്ളമെത്തിക്കുന്നുണ്ട്. ദിവസവും നൂറിലേറെ കുടുംബങ്ങൾ ഇതിന്റെ ഗുണഭോക്താക്കളാണ്. ജീവകാരുണ്യ രംഗത്തും കൈത്താങ്ങ് പ്രവർത്തകർ സജീവമാണ്. എക്സിക്യൂട്ടിവ് മെംബർ ആർ. റഷീദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുടിവെള്ള വിതരണം നടത്തുന്നത്. വരൾച്ച കഴിയുന്നത് വരെ കുടിവെള്ള വിതരണം തുടരുമെന്ന് കൈത്താങ്ങ് ഭാരവാഹികൾ പറഞ്ഞു.