മലയാള കലാഗ്രാമത്തിൽ കളർ ഓഫ് സോൾ ചിത്രപ്രദർശനം 21ന് തുടങ്ങും

മാഹി:പ്രകൃതിയെയും, അനുനിമിഷം മരിച്ചുകൊണ്ടിരിക്കുന്ന ജലസ്രോതസ്സുകളെയും സംരക്ഷിക്കാനായി രൂപം കൊണ്ട ജലമർമ്മരം ചിത്രകാര കൂട്ടായ്മ മലയാള കലാഗ്രാമത്തിൽ എട്ട് ദിവസം നീണ്ടു നിൽക്കുന്ന കളർ ഓഫ് സോൾ ചിത്ര പ്രദർശനം നടത്തുന്നു.
ഇരുപത്തൊന്ന് പ്രമുഖ കലാകാരന്മാർ ഒരുക്കുന്ന കാൻവാസുകളുടെ പ്രദർശനം മെയ് 21ന് മാഹി മലയാള കലാഗ്രാമം എം.വി. ദേവൻ ആർട്ട് ഗാലറിയിൽ ആരംഭിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മരിച്ചുകൊണ്ടിരിക്കുന്ന നദികളെയും നീർത്തടങ്ങളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ‘ജല മർമ്മരം’ ചിത്രകലാ ക്യാമ്പിൽ പങ്കെടുത്ത ചിത്രകാര കൂട്ടായ്മയാണ് പ്രദർശനം ഒരുക്കുന്നത്.
മെയ് 21 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് മയ്യഴിയുടെ കഥാകാരൻ എം. മുകുന്ദൻ പ്രദർശനം ഉദ്ഘാടനം ചെയ്യും. .കെ.കെ. മാരാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.ഹരീന്ദ്രൻസംസാരിക്കും. വാർത്താ സമ്മേളനത്തിൽ പ്രഭുകുമാർ ഒഞ്ചിയം, പ്രശാന്ത് ഒളവിലം, രാജീവ് ചാം,, വൽസൻ പിലാവുള്ളയിൽ പങ്കെടുത്തു. കളർ ഓഫ് സോൾ പ്രദർശനം മെയ് 28ന് സമാപിക്കും.

വളരെ പുതിയ വളരെ പഴയ