മാഹി :മാഹി സ്കൂൾ മുറ്റത്തു നിന്നും ബയോ ടോയ്ലറ്റ് എടുത്തു മാറ്റാൻ മാഹി ഭരണാധികാരികൾ തയ്യാറാകണമെന്ന് ജനശബ്ദം പ്രസിഡന്റ് ചാലക്കര പുരുഷു അധികൃതരോട് ആവശ്യപ്പെട്ടു. വൻതുക കൊടുത്തുവാങ്ങിയ
ഇവ ഉപകാരപ്രദമാവും വിധം മറ്റൊരിടത്ത് സ്ഥാപിക്കണം.
മാഹിയിൽ കോവിഡ് ആശുപത്രിയായി പ്രവർത്തിച്ച സ്കൂളാണ് മിഡിൽ സ്കൂൾ. കോവിഡിനു ശേഷം സ്കൂൾ പ്രവർത്തനം ആരംഭിച്ചെങ്കിലും സ്കൂളിൽനിന്ന്
ബയോ ടോയ്ലറ്റുകളും ബെഡുകളും മാറ്റാൻ ആരോഗ്യവകുപ്പ് അധികൃതർ ഉൾപ്പെടെയുള്ളവർ തയ്യാറായിട്ടില്ല. സ്കൂൾ മുറ്റത്ത് കുട്ടികളുടെ കളിസ്ഥലം അപഹരിക്കുന്നരീതിയിലാണ് ബയോ ടോയ്ലറ്റുകൾ കിടക്കുന്നത്. സ്കൂൾ അധ്യയന വർഷം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കി. നൂറുകണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന മാഹി മിഡിൽ സ്കൂൾ കോമ്പൗണ്ടിൽ നിന്നും ബയോ ടോയ്ലറ്റുകൾ മാറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജനശബ്ദം പ്രസിഡന്റ് ചാലക്കര പുരുഷു മാഹി ഭരണാധികാരികളോട് ആവശ്യപ്പെട്ടു.
#tag:
Mahe