ഭീഷണിയായി മാഹി ഗവ. മിഡിൽ സ്കൂൾ കെട്ടിടത്തിൽ കൂറ്റൻ തേനീച്ചക്കൂട്

മാഹി :സ്കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം. വിദ്യാർഥികൾക്കും അധ്യാപകർക്കും ഭീഷണിയായി സ്കൂൾ കെട്ടിടത്തിൽ കൂറ്റൻ തേനീച്ചക്കൂട്. മാഹി മൈതാനത്തിന് സമീപത്തെ ഗവ. മിഡിൽ സ്കൂൾ കെട്ടിടത്തിലാണ് തേനീച്ചകൾ കൂട് കെട്ടിയിരിക്കുന്നത്. നിത്യേന അധ്യാപകരും രക്ഷിതാക്കളുമായി നിരവധിപ്പേർ സ്കൂളിലെത്തുന്നുണ്ട്. ഭീതി പരത്തുന്ന രീതിയിൽ തേനീച്ചകൾ പറക്കുന്നത് പ്രദേശ വാസിയകളെയും ആശങ്കയിലാക്കുന്നുണ്ട്.
അടിയന്തിരമായി തേനീച്ചക്കൂട് നീക്കം ചെയ്യാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു

വളരെ പുതിയ വളരെ പഴയ