ഒളവിലം രാമകൃഷ്ണാ ഹൈസ്കൂൾ 90-91 എസ്എസ്എൽസി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സ്കൂളിൽ വെച്ച് നടന്നു.
പ്രശസ്ത നാടക രചയിതാവും സംവിധായകനും അഭിനേതാവുമായ സവ്യസാചി ഉദ്ഘാടനം ചെയ്തു,
ശ്രീ. ഷാജി ടി.പി അധ്യക്ഷത വഹിച്ച പരിപാടിയിൽ അധ്യാപകരെ പൊന്നാട അണിയിച്ച് ആദരിച്ചു.
ദേശീയ അധ്യാപക അവാർഡ് ജേതാവായ സി.വി.രാജൻ മാസ്റ്റർ, വിനോദൻ മാസ്റ്റർ,ഭാസ്കരൻമാസ്റ്റർ , ഭാനുമതി ടീച്ചർ. വിനയൻ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി
#tag:
Mahe