മാഹി: കൃഷി, കർഷക ക്ഷേമ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ മാഹി മേഖലയിലെ അർഹതപ്പെട്ട കർഷകർക്ക് സബ്സിഡിക്കായി അപേക്ഷ നൽകാം. തെങ്ങിനുള്ള വളങ്ങൾ, കൃഷി പണിയായുധങ്ങൾ, കീടനിയന്ത്രണ ഉപാധികൾ, ചെടിച്ചട്ടികൾ, നടീൽ വസ്തുക്കൾ, പച്ചക്കറി വിത്ത് കിറ്റ്, പമ്പ് സെറ്റ്, ബയോഗ്യാസ് യൂണിറ്റ് ‘ നെൽകൃഷി ,രോഗം വന്ന തെങ്ങ് മുറിച്ചു മാറ്റൽ എന്നിവയ്ക്കാണ് 50% മുതൽ 75% വരെ സബ്സിഡി നൽകുന്നത്.
മേൽ പറഞ്ഞ സബ്സിഡിയ്ക്കായി മെയ് 30 വരെ നിർദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് മാഹി കൃഷി ഓഫീസിൽ എത്തിക്കേണ്ടതാണ്. പുതിയ കർഷക കാർഡിന് അപേക്ഷ നൽകിയവർക്ക് മാത്രമെ ആനുകുല്യം ലഭിക്കുകയുള്ളുവെന്ന് കർഷക ക്ഷേമ ഡെപ്യുട്ടി ഡയറക്ടറുടെ അറിയിപ്പിൽ പറയുന്നു
#tag:
Mahe