മാഹി:പന്തോക്കാവ് അയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികാഘോഷം 8,9,10 തീയ്യതികളിൽ നടക്കും.8 ന് ശനിയാഴ്ച്ച രാവിലെ 5.45 ന് ഗണപതി ഹോമം, വൈകീട്ട് 7ന് ഭഗവതി സേവ, 9 ന് രാവിലെ 7 ന് മഹാമൃത്യുജ്ജയ ഹോമം, തുടർന്ന് നാഗത്തിന് നൂറും പാലും ,വൈകീട്ട് 7ന് സർപ്പബലി, 10 ന് സമാപന ദിവസം രാവിലെ 9 ന് ശ്രീഭൂതബലി, വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം ശ്രീകുമാർ നമ്പൂതിരി പയ്യന്നൂരിൻ്റെ തിടമ്പ് നൃത്തം. 9, 10 തീയതികളിൽ ഉച്ചയ്ക്ക് 1 ന് പ്രസാദ ഊട്ട് ഉണ്ടാകും. പൂജാകർമ്മങ്ങൾക്ക് തന്ത്രി തരണ നല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരി കാർമികത്വം വഹിക്കും