ഈസ്റ്റ് പള്ളൂരിൽ ശുദ്ധജല ടാപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു

ജലം അമൂല്യമാണ് അത് പാഴാക്കരുത് , എന്ന് ജനങ്ങളെ ബോധവത്ക്കരിക്കുന്ന വാട്ടർ അതോറിറ്റി ഈ കടുത്ത വേനലിലും കുടിവെള്ളം പാഴാവുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ് .

ഈസ്റ്റ് പള്ളൂർ ശ്രീ നെല്ലിയാട്ട് കളരി ഭഗവതി ക്ഷേത്രത്തിനു സമീപം സ്ഥാപിച്ച ഒരു ശുദ്ധജല ടാപ്പ് പൊട്ടി മൂന്ന് ദിവസത്തോളമായി പൊതുവഴിയിൽ രാവും പകലും അരുവിയായി ഒഴുകുന്നു.

ബന്ധപെട്ട അധികാരികളെ കാര്യം അറിയിച്ചിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ല .

കൊടും വേനലിൽ ശുദ്ധജലം പാഴാവുന്നത് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും നടപടിയെടുക്കാത്തതിൽ നാട്ടുകാരിൽ പ്രതിഷേധമുയരുന്നുണ്ട്

വളരെ പുതിയ വളരെ പഴയ