ചെറുകിട വ്യാപാരി ഉച്ചകോടി: മാഹിയിലെ വ്യാപാരി നേതാക്കൾ പങ്കെടുക്കും

മയ്യഴി : പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ചൊവ്വാഴ്ച ഉദ്ഘാടനംചെയ്യുന്ന ചെറുകിട വ്യാപാരി ഉച്ചകോടിയിൽ മാഹിയിൽ നിന്നുള്ള വ്യാപാരി നേതാക്കൾ പങ്കെടുക്കുന്നു.

കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ ട്രേഡ്സ് എന്ന വ്യാപാരി സംഘടനയാണ് ഡൽഹിയിൽ സമ്മേളനം സംഘടിപ്പിക്കുന്നത്. സെക്രട്ടറി ജനറൽ പ്രവീൺ കണ്ടേൻവാളിന്റെ നേതൃത്വത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഇന്ത്യ യിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെ ടുക്കുന്നുണ്ട്.

മാഹിയിൽനിന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കളായ കെ.കെ. അനിൽകുമാർ, ഷാജി പിണക്കാട്ട്, പായറ്റ അരവിന്ദൻ എന്നിവരാണ് പങ്കെടുക്കുന്നത്.

വളരെ പുതിയ വളരെ പഴയ