മാഹി ബി.എഡ് കോളേജ് പ്രിൻസിപ്പൾ മാഹി പോലീസിനു പരാതി നല്കി

മാഹി: മാഹി പോലീസ് റജിസ്ട്രർ ചെയ്ത ഒട്ടനവധി വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ ഉൾപെട്ട കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് മാഹി സഹകരണ ബി.എഡ് കോളേജിലെ വിദ്യാർത്ഥി എന്ന നിലയിലും സ്ഥാപനത്തെ അപകീർത്തിപ്പെടുത്തിയും ചിലർ നവ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വ്യാജ വാർത്തക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുവാൻ ബി.എഡ് കോളേജ് പ്രിൻസിപ്പൾ മാഹി പോലീസ് സൂപ്രണ്ടിന് പരാതി നൽകി. മാഹി സഹകരണ ബി.എഡ് കോളേജോ, അവിടുത്തെ വിദ്യാർത്ഥികൾക്കോ ഈ സംഭവവുമായി
യാതൊരു ബന്ധവുമില്ലെന്നും ഇത് വാസ്തവിരുദ്ധവുമാണെന്നും പ്രിൻസിപ്പൾ ഡോ. ശ്രീലത നൽകിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

വളരെ പുതിയ വളരെ പഴയ