മാഹി ഇലക്ട്രിക്സിറ്റി ഡിപ്പാർട്ട്മെന്റിൽ വിവിധ തസ്തികകളിലേക്ക് ഒഴിവുണ്ടായിട്ടും ആ ഒഴിവുകളിലേക്ക് റിട്ടയർമെന്റ് ആയ ആളുകളെയും റിട്ടയർമെന്റ് ആവാൻ മാസങ്ങൾ മാത്രം ബാക്കിയുള്ള ആളുകളെ വീണ്ടും അതേ സ്ഥാനത്ത് നിയമിക്കുന്ന നടപടി പിൻവലിക്കണമെന്ന ആവിശ്യവുമായി മാഹി മേഖലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ മുമ്പാകെ പ്രതിഷേധിക്കുകയും നിവേദനം നൽകുകയും ചെയ്തു അഭ്യസ്ഥവിദ്യരായ നിരവധി ആളുകൾ മയ്യഴിയിൽ ഉണ്ടെന്നിരിക്കെ വീണ്ടും പഴയ ആളുകളെ തന്നെ നിയമിക്കുന്ന നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി യൂത്ത് കോൺഗ്രസ് പോകുമെന്ന് അറിയിച്ചു.യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ.പി.രെജിലേഷ്, സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീജേഷ് എം കെ,മേഖലാ വൈസ് പ്രസിഡന്റ് മുഹമ്മദ് സർഫാസ്,യൂത്ത് കോൺഗ്രസ് നേതാക്കളായ അജയൻ പൂഴിയിൽ, വിവേക് ചാലക്കര തുടങ്ങിയവർ പങ്കെടുത്തു.