പൊളിച്ച ബിൽഡിംഗിന്റെ അവശിഷ്ടങ്ങൾ മാറ്റിയില്ല. കുഞ്ഞിപ്പള്ളി ടൗണിൽ ഹർത്താൽ ആചരിക്കും.

അഴിയൂർ :ദേശീയപാത വികസനത്തിന്റെ ഭാഗമായി കുഞ്ഞിപ്പള്ളി ടൗണിൽ എംആർഎ ബേക്കറിക്ക് മുൻഭാഗത്തായി കഴിഞ്ഞ മൂന്ന് മാസത്തോളമായിപൊളിച്ച ബിൽഡിങ്ങിന്റെ അവശിഷ്ടങ്ങൾ അവിടെനിന്ന് മാറ്റാൻ വേണ്ടി ദേശീയപാത അതോറിറ്റിക്കും ആർടിഒ അടക്കമുള്ള ഉദ്യോഗസ്ഥന്മാർക്കും പരാതി കൊടുത്തിട്ടും മാറ്റാത്തതിൽ പ്രതിഷേധം. കഴിഞ്ഞ ഈസ്റ്റർ, വിഷു,ചെറിയ പെരുന്നാൾ തുടങ്ങിയ ആഘോഷക്കാലത്ത് പോലും വ്യാപാരികൾക്ക് കച്ചവടം ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു .ഈ പ്രശ്നത്തിന് പരിഹാരം നീണ്ടു പോകുന്നതിനാൽ മെയ് 9ന് കുഞ്ഞിപ്പള്ള ടൗണിൽ ഹർത്താൽ ആചരിക്കാൻ വ്യാപാരികളുടെ സംയുക്ത സമിതി തീരുമാനിച്ചു.
കെ.എ. സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇ യം ഷാജി, സമീർ മോണാർക്ക്, ആരിഫ് അൽ ഹിന്ദ്, അൻസാർ എംആർ എ, ഹഫ്സൽ, പ്രജീഷ് എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ