മാഹി : മാഹിയുടെ തീരപ്രദേശങ്ങളിൽ 2023 ഏപ്രിൽ 18-ാം തിയ്യതി മുതൽ 19-ാം തിയ്യതി വരെയായി രണ്ടു ദിവസങ്ങളിലായി നടത്തിയ തീരസുരക്ഷാ എക്സൈസ് ആയ(മോക്ഡ്രിൽ) സാഗർ കവച് -01 ന്റെ ഭാഗമായി രണ്ട് റെഡ് ഫോയ്സ് അംഗങ്ങളെ ഡമ്മി ബോംബ് സഹിതം മാഹി ലൈറ്റ് ഹൗസിന് സമീപത്ത് വെച്ച് മാഹി കോസ്റ്റൽ സി ഐ. ബി എം മനോജിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ റീന ഡേവിഡ്, ആർ ജയശങ്കർ , എ എസ് ഐ മാരായ ഷഫീഖ്, എം സുനിൽ കുമാർ , ഹെഡ് കോൺസ്റ്റബിൾമാരായ റഷീദ്, സുനിൽ പ്രശാന്ത്, ഹോംഗാർഡ് സി എച്ച് സ്നേഹജ് എന്നിവരടങ്ങിയ സംഘം പിടികൂടി.
മോക്ഡ്രില്ലിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസവും രാവും പകലും മാഹി തീരദേശം പോലീസിന്റെ ശക്തമായ നിരീക്ഷണത്തിലായിരുന്നു.
മോക്ഡ്രില്ലിന്റെ രണ്ടാം ദിനമായ ബുധനാഴ്ച്ച രാവിലെ 11.15 ഓടെയാണ് ലൈറ്റ് ഹൗസിന് സമീപത്ത് വെച്ച് ഡമ്മി ബോംബുമായി രണ്ട് പേരെ പിടികൂടിയത്.
തലശ്ശേരി തലായി ഭാഗത്ത് നിന്നും ബോട്ടിൽ വെച്ച് ഡമ്മി ബോംബുമായി രണ്ട് പേരെ പിടികൂടിയിട്ടുണ്ട്. ഫിഷറീസ് വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് വകുപ്പ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഇന്ത്യൻ നാവിക സേന കൊച്ചിയും ഇന്ത്യൻ കോസ്റ്റ് ഗാർഡും കോസ്റ്റൽ പോലീസും ലോക്കൽ പോലീസും സംയുക്തമായാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്.
മാഹി പോലീസ്, കോസ്റ്റൽ പോലീസ് ഐ ആർ ബി , എന്നീ സേനകളെ ഏകോപിപ്പിച്ചുള്ള നിരീക്ഷണത്തിനായി മാഹി പോലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് നേതൃത്വം നല്കി.