പാനൂർ: പത്ത് ലിറ്റർ മാഹി മദ്യവുമായി വിൽപനക്കാരനെ എക്സൈസ് സംഘം പിടികൂടി. പന്ന്യന്നൂർ അരയാക്കൂലിൽ നടത്തിയ പരിശോധനയിലാണ് 10 ലിറ്റർ (20 കുപ്പി )മാഹി മദ്യവുമായി ചെറ്റക്കണ്ടി ആഞ്ഞോളി വീട്ടിൽ മോഹനനെ ( 54 ) എക്സൈസ് റേഞ്ച് അസി. ഇൻസ്പെക്ടർ കെ.ജെ സന്തോഷും സംഘവും അറസ്റ്റ് ചെയ്തത്. കെ.എസ് ആർ ടി സി ബസ്സിൽ നടത്തിയ പരിശോധക്കിടെയാണ് മാഹി മദ്യവുമായി ഇയാൾ പിടിയിലായത്. എക്സൈസ് കമ്മീഷണറുടെ സക്വാഡ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കല്ലിക്കണ്ടി ചെറ്റക്കണ്ടി, വിളക്കോട്ടൂർ ഭാഗത്തെ മദ്യവിൽപന സംഘത്തിലെ പ്രധാനിയാണ് എക്സൈസ് പിടിയിലായത്. മുൻ അബ്കാരി കേസ്സിലെ പ്രതിയാണ്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ പി.സി ഷാജി, അശോകൻ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ റോഷിത്ത് പി, ഷാജി അളോക്കൻ, ജലീഷ് പി ബിനീഷ് എ. എം എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി