മാഹി: മുപ്പത്തിയേഴ് വർഷത്തെ സേവനം പൂർത്തിയാക്കി മാഹി മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജിൽ നിന്നും വിരമിച്ച അസിസ്റ്റന്റ് പ്രൊഫ,ഡോ. പി. രവീന്ദ്രന് മയ്യഴി പൗരാവലിയും മഹാത്മാ ഗാന്ധി ഗവ:കോളേജ് പൂർവവിദ്യാർഥികളും സുഹൃത്തുക്കളും ചേർന്ന് ഏപ്രിൽ 8 ന് രാവിലെ 9.30ന് മാഹി വത്സരാജ് സിൽവർ ജുബിലീഹാളിൽ വച്ച് നാടിന്റെ സ്നേഹാദരം സമർപ്പിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ അസീസ് മാഹിയും, ജ:കൺവീനർ ഡോ: മഹേഷ് മംഗലാട്ടും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പതിവ് രീതിയിലുള്ള ചടങ്ങുകൾക്കു പകരം ആധുനിക ഡിജിറ്റൽ സങ്കേതിക വിദ്യ ഉപയോഗിച്ച് വേദിയിലും സദസ്സിലും സന്നിഹിതരായവരും,മറ്റ്.സഹപ്രവർത്തകരും, പൂർവ്വവിദ്യാർഥികളും ബന്ധുക്കളും ലൈവായും വിർച്വലായും അനുഭവങ്ങളും ഓർമ്മകളും പങ്കുവയ്ക്കും. ഡോ. പി. രവീന്ദ്രന്റെ പ്രതികരണവും ഒപ്പം
ജീവചരിത്ര രേഖയും വേദിയിൽ തെളിയും.
നോവലിസ്റ്റ് എം. മുകുന്ദൻ ഉദ്ഘാടനവും
പുതുച്ചേരി കലക്ടർ ഇ. വല്ലഭൻ ആദരസമർപ്പണവും നടത്തും.
മാഹി എം.എൽ.എ രമേശ് പറമ്പത്ത്, അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ, പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ്, മുൻ ഡെപ്യൂട്ടി സ്പീക്കർ പി.കെ. സത്യാനന്ദൻ, ചെന്നൈ ഹൈക്കോടതി ജഡ്ജി(റിട്ട)കെ. കെ. ശശിധരൻ, മാതൃഭൂമി അസി. എഡിറ്റർ പി. പി. ശശീന്ദ്രൻ, അലുംനി സെക്രട്ടറി പി. പി. വിനോദൻ തുടങ്ങിയവർ സംബന്ധിക്കും.ഫ്യൂഷൻ നൃത്ത പരിപാടിയും അരങ്ങേറും.
പൂർവ്വ വിദ്യാർത്ഥി ബാച്ചുകൾ ,സുഹൃത്തുക്കൾ, സാംസ്കാരിക – ഔദ്യോഗിക -സം ഘടനകൾ
ആദരാർപ്പണം നടത്തും.
അസീസ് മാഹി (ചെയർ മാൻ )ഡോ. മഹേഷ് മംഗലാട്ട്(കൺവീനർ )സജിത്ത് നാരായണൻ, രാജേഷ് വി ശിവദാസ് (കോ- ഓ ർഡിനേറ്റർമാർ )ഒ. പ്രദീപ്കുമാർ (പ്രോഗ്രാം കമ്മിറ്റി )ഷാജിപിണക്കാട്ട് (ട്രഷറർ)തുടങ്ങിയവരാണ്
സംഘാടക സമിതി ഭാരവാഹികൾ.
വാർത്താ സമ്മേളനത്തിൽ
അസീസ് മാഹി, ഡോ. മഹേഷ് മംഗലാട്ട്, രാജേഷ് വി. ശിവദാസ്, ഒ. പ്രദീപ്കുമാർ, പി. പി.വിനോദ് പങ്കെടുത്തു.