മയ്യഴി : പുതുച്ചേരി സംസ്ഥാന ത്തെ ട്രഷറികൾ വഴി പെൻഷൻ വാങ്ങുന്നവർ മേയ് 31-ന് മുൻപ് ട്രഷറി ഓഫീസ് വഴിയോ ജീവൻ പ്രമാൻ ഡിജിറ്റൽ ഓൺലൈൻ പോർട്ടൽ വഴിയോ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തപക്ഷം തുടർന്ന് പെൻഷൻ ലഭിക്കുന്നതല്ലെന്ന് പുതുച്ചേരി ഡി.എ.ടി. ഡയറക്ടർ അറിയിച്ചു.