റമദാൻ റിലീഫ് രംഗത്ത് മികച്ച പ്രവർത്തനങ്ങളുമായി തണൽമരം ചാരിറ്റബിൾ ട്രസ്റ്റ്.

ഇക്കഴിഞ്ഞ റമളാൻ മാസത്തിൽ വിവിധ മേഖലകളിൽ വ്യത്യസ്തമായ പ്രവർത്തനങ്ങളുമായി തണൽമരം ചാരിറ്റി അഴിയൂരിൽ സേവന രംഗത്ത് വ്യത്യസ്തമാകുന്നു. 200 കുടുംബങ്ങൾക്കുള്ള ഭക്ഷണ കിറ്റ്, അനാഥ-നിർധന കുടുംബങ്ങളിലെ വ്യക്തികൾക്കുള്ള പുതുവസ്ത്ര വിതരണം, അർഹമായ കുടുംബത്തിനുള്ള ധനസഹായം തുടങ്ങി രണ്ട് ലക്ഷത്തോളം രൂപയുടെ വിവിധ സേവന പ്രവർത്തനങ്ങളാണ് ഈ റമദാനിൽ തണൽമരം ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയത്. പ്രവാസികളുടെയും സുമനസ്സുകളുടെയും അഭ്യുദയ കാംക്ഷികളുടെയും സഹകരണമാണ് ട്രസ്റ്റിന്റെ പ്രവർത്തനത്തിന് പ്രചോദനമായത്. സേവന ജീവ കാരുണ്യ പ്രവർത്തനങ്ങൾ വിപുലമാക്കുവാൻ ടെസ്റ്റ് യോഗം തീരുമാനിച്ചു. അതിൻ്റെ ഭാഗമായി വനിതാ വിങ്ങും പാലിയേറ്റീവ് മേഖലയും ശക്തിപ്പെടുത്തും. വരുന്ന വർഷം അഴിയൂരിലെ അടിസ്ഥാന ജനവിഭാഗങ്ങൾക്ക് വേണ്ടി ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങൾ ട്രസ്റ്റ് തീരുമാനിച്ചിട്ടുണ്ട്. കൂടുതൽ മേഖലകളിലേക്ക് പ്രവർത്തനങ്ങൾ വിപുലീകരിക്കാനും ജനസേവന കാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ശേഖരണം വിപുലപ്പെടുത്താനും യോഗം തീരുമാനിച്ചു. പ്രസിഡണ്ട് അബ്ദുറസാഖ് സി എച്ച്, രക്ഷാധികാരി ശംസുദ്ദീൻ മനയിൽ, സെക്രട്ടറി സാലിം പുനത്തിൽ, ട്രഷറർ റിഷാദ് സി വി, ഷാജിത് കൊട്ടാരത്തിൽ, അലി എരിക്കിൽ, അഷ്കർ സി എച്ച് തുടങ്ങിയ ഭാരവാഹികളും മറ്റ് കമ്മിറ്റി മെമ്പർമാരുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത്.

വളരെ പുതിയ വളരെ പഴയ