പയ്യന്നൂർ. മാഹിയിൽ നിന്നും മദ്യമെത്തിച്ച് വിൽപന നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ നാലര ലിറ്റർ മാഹി മദ്യം പിടികൂടി.
എക്സൈസ് കമ്മീഷണറുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പയ്യന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൻ. വൈശാഖും സംഘവും ചെറുപുഴ പാടിയോട്ടുചാലിൽ വെച്ചാണ് മാഹി മദ്യ (പുതുച്ചേരി മദ്യം ) വില്പന നടത്തുകയായിരുന്ന തമ്പാൻ എന്ന കാഞ്ഞിരങ്ങാടൻ ലക്ഷ്മണനെതിരെ അബ്കാരി കേസെടുത്തത്. എക്സൈസ് സംഘത്തെ കണ്ട്പ്രതി ഓടിരക്ഷപ്പെട്ടു .നാലര ലിറ്റര്‍ പുതുച്ചേരി മദ്യം എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു റെയ്ഡിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർ ജസ്ന. ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ ദീപക് കെ എം ,രാജീവൻ കെ പ്രിവന്റീവ് ഓഫീസർ സജിത്ത് കുമാർ പിഎംകെ ഡ്രൈവർ പ്രദീപൻ എന്നിവരും ഉണ്ടായിരുന്നു.