ന്യൂ മാഹി:പഞ്ചായത്ത്‌ ബോട്ട് ടെർമിനൽ കവാടം താഴിട്ട് പൂട്ടി

ന്യൂമാഹി:ഗ്രാമപഞ്ചായത്തിൽ ടൂറിസം ഡിപ്പാർട്ട്മെൻറ് ഉടമസ്ഥതയിൽ നിർമ്മാണത്തിലിരിക്കുന്ന ബോട്ട് ടെർമിനൽ സാമൂഹ്യ വിരുദ്ധരുടെയും ലഹരി മാഫിയ സംഘങ്ങളുടെയും താവളമാകുന്നതിനെതിരെ പഞ്ചായത്ത് ഭരണ സമിതിയുടെ ഇടപെടൽ. ബോട്ട് ടെർമിനൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നതുവരെ ഇവിടെ ആരും തന്നെ അനധികൃതമായി പ്രവേശിക്കരുതെന്ന് വിലക്കിക്കൊണ്ട് ന്യൂ മാഹി പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡൻറ് എംകെ സെയ്ത്തു, സ്ഥലം വാർഡ് മെമ്പർ അസ്‌ലം ടി എച്, മറ്റു മെമ്പർമാരായ മഹേഷ്,തമീം, ഷർമിരാജ് എന്നിവർ ചേർന്ന് ബോട്ട് ടെർമിനലിലെ കവാടം താഴിട്ട് പൂട്ടി. തുടർന്നും അനധികൃതമായി ബോട്ട് ടെർമിനലിലെക്ക് പ്രവേശിക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കും എന്ന് ന്യൂ മാഹി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ