മാഹി ജനറൽ ആശുപത്രിയിലെ വിവിധ വിഷയങ്ങൾക്ക് പരിഹാരം കാണണമെന്ന ആവിശ്യവുമായി മാഹി മേഖലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രി ഡപ്യൂട്ടി ഡയറക്ടർക്ക് നിവേദനം നൽകി. ആശുപത്രിയിലെ ഇപ്പോഴത്തെ ശോചനീയാവസ്ഥ പരിഹരിച്ചു രോഗികൾക്കു വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കാൻ യൂത്ത് കോൺഗ്രസ് മേഖല കമ്മിറ്റി അവശ്യപ്പെട്ടു..
മാസങ്ങളായി ഒഴിവ് വന്ന പ്ലംബറുടെ ഒഴിവ് നികത്തുക,മാഹി സബ്ജയിലിലെ അഴുക്ക് വെള്ളം റോഡിലേക്ക് ഒഴുകി സമീപ വീട്ടുക്കാർക്കും കൽനടയാത്രക്കാർക്കും നേരിടുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണുക, ആശുപത്രിയിൽ കുട്ടികളുടെ ഡോക്ടർ ഇല്ലാത്തത് പൊതുജനങ്ങളെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ട് നേരിടുന്ന ഈ സാഹചര്യത്തിൽ എത്രയും പെട്ടെന്നു അതിന് പരിഹാരം കാണുക, ലിഫ്റ്റ് തകരാർ പരിഹരിക്കുക തുടങ്ങിയ ആവിശ്യങ്ങൾക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് ആവിശ്യപ്പെടുകയും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി യൂത്ത് കോൺഗ്രസ് മുന്നോട്ട് പോകുമെന്ന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ.പി രെജിലേഷിൻ്റെ നേതൃത്വത്തിൽ നൽകിയ നിവേദനത്തിൽ പറഞ്ഞു.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീജേഷ് എം കെ, മേഖല യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് മുഹമ്മദ് സർഫാസ്, സുമിത്ത്, അജയൻ പൂഴിയിൽ, വിവേക് തുടങ്ങിയവർ സംബന്ധിച്ചു.