ഈസ്റ്റ് പളളൂർ മാർവൽ റസിഡന്റ്സ് അസോസിയേഷൻ വാർഷികാഘോഷവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു.

മാഹി :ഈസ്റ്റ് പളളൂർ
മാർവൽ റസിഡന്റ്സ് അസോസിയേഷൻ, ജനറൽ ബോഡി യോഗവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു.

പ്രസിഡന്റ്. ടി.പി.രമേശിൻ്റെ അധ്യക്ഷതയിൽ, പളളൂർ പോലീസ് സബ് ഇൻസ്പെക്ടർ അജയ്കുമാർ , ഉൽഘാടന കർമ്മം നിർവ്വഹിച്ചു. തുടർന്ന്
സമൂഹത്തിൽ പടർന്നു പന്തലിച്ച വിപത്തായ ലഹരിമാഫിയയെ കുറിച്ച് അജയകുമാർ ക്ളാസ് നൽകുകയുണ്ടായി

യോഗത്തിൽ മാഹി സംയുക്ത റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ്.എം.പി.ശിവദാസ് മുഖ്യപ്രഭാഷണം നടത്തി.
.
JFRA പ്രസിഡന്റ് എം.പി.ശിവദാസ്,മാഹിയുടെ ഇന്നത്തെ ശോചനീയാവസ്ഥയെ കുറിച്ച് അതിനെതിരെ പോരാടുന്നതിന് റസിഡന്റ്സ് അസോസിയേഷന്റെ പങ്ക് വിശദീകരിച്ചു.

യോഗത്തിൽ 2023-2025 വർഷത്തെ പുതിയ ഭാരവാഹികളായി
പ്രസിഡന്റ്.ടി.പി.രമേശ്, സെക്രട്ടറി.അനൂപ്.ടി.കെ
ട്രഷറർ.ആനന്ദ്.കെ.കെ.
എന്നിവരെ തിരഞ്ഞെടുത്തു.

യോഗത്തിൽ ടി.കെ.ഗോപിനാഥൻ മാസ്റ്റർ,സി.പി.രാജൻ മാസ്റ്റർ,എം.കെ.പവിത്രൻ
സിന്ധു രാമചന്ദ്രൻ
ശിവദാസൻ.പി എന്നിവർ സംസാരിച്ചു.ഷിനോജ് രാമചന്ദ്രൻ നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ