മാഹി : ടൂറിസം വകുപ്പും മയ്യഴി ഭരണകൂടവും ചേർന്ന് മാഹി മേഖലയിൽ പ്രതിവാര കലാസാംസ്കാരിക സന്ധ്യയും 11 മുതൽ 13 വരെ സാഹസിക ടൂറിസം കാർണിവലും നടത്തുമെന്ന് രമേശ് പറമ്പത്ത് എം.എൽ.എ. അറിയിച്ചു. ടൂറിസംവകുപ്പ് ഇതിനാവശ്യമായ സാമ്പത്തിക സഹായം നൽകുമെന്ന് നിയമസഭയിൽ ടൂറിസം മന്ത്രി ലക്ഷ്മി നാരായണൻ, രമേശ് പറമ്പത്ത് എം.എൽ.എക്ക് ഉറപ്പുനൽകിയതായി അദ്ദേഹം അറിയിച്ചു. വിവിധങ്ങളായ സാഹസിക പരിപാടികൾ വൈകീട്ട് നാലു മുതൽ 6.30 വരെ പൊതുജനങ്ങൾക്ക് ലഭ്യമാകും.കൂടാതെ 22-ന് ഗസൽ പരിപാടി. 23 -ന് കേരള ഫോക് ലോർ അക്കാദമിയുടെ വിവിധ സാംസ്കാരിക-ആയോധനകല-സംഗീത പരിപാടികളും വൈകുന്നേരം മാഹിയിലെ പുഴയോര നടപ്പാതയിൽ നടത്തും.