മാഹി: പുതുച്ചേരി തൊഴിൽ വകുപ്പും മാഹി ടൗൺ എംപ്ലോയ്മെന്റും ചേർന്ന് മാഹിയിൽ 28 ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്കാണ് വാക്ക് ഇൻ ഇന്റർവ്യൂ നടക്കുക. മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ ഏപ്രിൽ 28 ന് രാവിലെ 10 മണി മുതൽ 12.30 വരെയാണ് വാക്ക് ഇൻ ഇന്റർവ്യൂ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 24ന് വൈകുന്നേരം 5 മണിക്കു മുമ്പായി മാഹി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേർ രജിസ്ട്രർ ചെയ്യണ്ടതാണ്. തൊഴിൽ സാധ്യതകളെ കുറിച്ച് 25 ന് രാവിലെ 10 മണി മുതൽ ഒരു മണി വരെ സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ വെച്ച് പരിശീലന ക്ലാസ്സ് നൽകുമെന്നും മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ അറിയിച്ചു.