മാഹി :NARITE ൻ്റെ ഒന്നാം വാർഷിക കൺവെൻഷനും അതിനോടനുബന്ധിച്ച നാഷണൽ വർക്ക്ഷോപ്പും ശ്രീനാരായണ കോളേജ് ഓഫ് എഡ്യൂക്കേഷനിൽ സംഘടിപ്പിച്ചു.
നാഷണൽ അസോസിയേഷൻ ഫോർ റിസർച്ച് ആൻഡ് ഇന്നോവഷൻ ഇൻ ടീച്ചർ എഡ്യൂക്കേഷന്റെ ഒന്നാം വാർഷികം ശ്രീനാരായണ കോളേജ് ഓഫ് എഡ്യൂക്കേഷനിൽ പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണൻ പ്രൊഫസർ ഡോ.പി.കേളു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മാഹി സി.ഇ.ഒ ഇൻചാർജ് ഉത്തമരാജൻ. പി മുഖ്യാതിഥിയായിരുന്നു. മൂല്യ നിർണയത്തിലുള്ള നവീന സാധ്യതകൾ പരിചയപ്പെടുത്തുന്ന വർക്ക്ഷോപ്പും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. വർക്ക്ഷോപ്പിന് ഡോ.നജ്മുദ്ധീൻ, ഡോ.മിഥുൻദാസ്.എ.എം, ഡോ.മുഹമ്മദലി എന്നിവർ നേതൃത്വം വഹിച്ചു. ശ്രീനാരായണ കോളേജ് ചെയർമാൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. NARITE ന്റെ പ്രവർത്തന രീതി ഡോ.വിനീത പ്രകാശ് വിശദീകരിച്ചു. വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചുകൊണ്ട് പ്രൊഫസർ ഡോ.പി.കേളു വിനെയും ശ്രീനാരായണ കോളേജ് ചെയർമാൻ ഡോ.എൻ.കെ.രാമകൃഷ്ണനെയും NARITE ആദരിച്ചു. പരിപാടിയിൽ NARITE പ്രസിഡന്റ് ഡോ.സിദ്ധിഖ് അസ്‌ലം സ്വാഗതവും റിസർച് വിങ് സെക്രട്ടറി ഡോ.നാസർ നന്ദിയും പറഞ്ഞു. ശ്രീനാരായണ കോളേജ് അധ്യാപക പ്രതിനിധി എം.എം.പ്രീതി ആശംസകൾ അർപ്പിച്ചു സംസാരിച്ചു.