അഴിയൂരിൽ ബജറ്റ് അവതരണത്തിൽ അവ്യക്തയും നിരുത്തരവാദിത്വവും: എൽ.ഡി.എഫ്.അംഗങ്ങൾ ഇറങ്ങിപ്പോയി. .

അഴിയൂർ:അഴിയൂർ പഞ്ചായത്തിൽ ബജറ്റ് അവതരണത്തിലെ അവ്യക്തതയും നിരുത്തരവാദിത്വവും ആരോപിച്ച് പ്രതിപക്ഷ കക്ഷിയായ എൽ.ഡി.എഫ്. അംഗങ്ങൾ ബജറ്റ് അവതരണ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി.

ഇന്ന് രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണ യോഗം തീരുമാനിച്ചിരുന്നത്.
11.25 നാണ് പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും എത്തിയതെന്ന്
എൽ. ഡി.എഫ് അംഗങ്ങൾ അറിയിച്ചു.
ഇത്രയും പ്രാധാന്യമുള്ള ബജറ്റ് അവതരണത്തിൽപ്പോലും സമയ ക്ലിപ്തത പാലിക്കാൻ ഭരണ പക്ഷ അംഗങ്ങൾക്ക് കഴിയാഞ്ഞത് ബജറ്റ് അവതരണത്തിലെ ആദ്യ കല്ലുകടിയായി.

20-03-2023 തിങ്കളാഴ്ച ഭരണ സമിതിയിൽ വെച്ച് ബജറ്റ് റിപ്പോർട്ടിൻ്റെ കോപ്പി മുഴുവൻ അംഗങ്ങൾക്കും നൽകിയിരുന്നു. എന്നാൽ
ബജറ്റിൻ്റെ പൂർണ്ണരൂപം അവതരിപ്പിച്ചപ്പോൾ
അംഗങ്ങൾക്ക് നൽകിയ കോപ്പിയിലേതിൽ നിന്നും കണക്കുകളുടെ പൊരുത്തക്കേട് പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു.
അത് സാങ്കേതികമായ ചില തകരാർ ആന്നെന്നും പരിഹരിക്കാമെന്നും പ്രസിഡണ്ട് ആയിഷ ഉമ്മർ അറിയിച്ചു.

ഇന്ന് 11 മണിക്ക്‌ ബോർഡ് മീറ്റിംഗിൽ വെച്ച് ബജറ്റ് അവതരണവും ചർച്ചയും തീരുമാനിച്ചതെങ്കിലും
വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ ബജറ്റ് അവതരണം നടത്തിയപ്പോഴും തിങ്കളാഴ്ച നടത്തിയ ബജറ്റിലെ പൊരുത്തക്കേടുകൾ അതേപടി നിലനിന്നിരുന്നതായി പ്രതിപക്ഷ അംഗങ്ങൾ വ്യക്തമാക്കി.
തിങ്കളാഴ്ച അവതരിപ്പിച്ച അവ്യക്തമായ ബജറ്റിലെ പോരായ്മകൾ പരിഹരിക്കാനോ വ്യക്തമായ രൂപത്തിൽ ബജറ്റ് അവതരിപ്പിക്കാനോ കഴിയാത്ത രൂപത്തിൽ നിരുത്തരവാദിത്വപരമായ
യു.ഡി.എഫിൻ്റെ, ഭരണപക്ഷത്തിൻ്റെ, നിലപാടിൽ പ്രതിക്ഷേധിച്ച് എൽ.ഡി.എഫ് അംഗങ്ങൾ
ബജറ്റ് അവതരണ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി..

പിന്നീട് പ്രസിഡണ് ആയിഷ ഉമ്മറും പഞ്ചായത്ത് സിക്രട്ടറി എ.അരുൺ കുമാറും, എൽ.ഡി.എഫ്.മെമ്പർമാരെ വന്നു കാണുകയും നടന്ന കാര്യങ്ങളിൽ ഖേദം പ്രകടപ്പിക്കുകയും ചെയ്തു. ഭരണസമതിയിൽ നടന്ന കാര്യങ്ങളിൽ ഭരണ സമതിയിൽ പരസ്യമായ ക്ഷമാപണം നടത്താമെന്നും ഭരണ പ്രതിസന്ധി ഉണ്ടാകുമെന്നതിനാൽ സഹകരിക്കുന്നമെന്ന അഭ്യർത്ഥനയെ തുടർന്ന് എൽ.ഡി.എഫ് ബജറ്റ് മീറ്റിങ്ങിൽ തുടർന്ന് സഹകരിക്കാൻ തീരുമാനിച്ചു

വളരെ പുതിയ വളരെ പഴയ