മാഹി: ഭാരത സർക്കാറിന്റെ കെമിക്കൽസ് ആന്റ് ഫേർട്ടിലിസേഴ്സ് ഡിപ്പാർട്മെന്റ് ഓഫ് ഫർമസ്യൂട്ടിക്കൽസ് പ്രഖ്യാപിച്ച പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രയ്ക്കുള്ള ടോപ്പ് പെർഫോമർ അവാർഡ് മാഹീ കോ – ഓപ്പറേറ്റീവ് ഹോസ്പിറ്റൽ സൊസൈറ്റിയുടെ കിഴിൽ പ്രവർത്തിക്കുന്ന ജൻ ഔഷദി കേന്ദ്ര കരസ്ഥമാക്കി. തമിഴ്നാട് ഹെൽത്ത് ട്രെയിനിങ് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ തമിഴ്നാട് ആരോഗ്യമ ന്ത്രി എം.സുബ്രമണ്യൻ അവാർഡ് വിതരണം ചെയ്തു. മാഹി സഹകരണ ഹോസ്പിറ്റൽ സൊസൈറ്റി പ്രസിഡന്റ് പായറ്റ അരവിന്ദനും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി. പി സുരേന്ദ്രനും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.