പെരിങ്ങാടി പാത്തിക്കലിൽ മയ്യഴിപ്പുഴയോരത്ത് കണ്ടൽക്കാടു കൾ കത്തിച്ച് പുഴയോരം നികത്തുന്നതായി പരാതി. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇവിടെ തീ പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. നിർമാണത്തിലിരിക്കുന്ന ദേശീയപാത ബൈപാസ് കടന്നു പോകുന്ന മയ്യഴിപ്പുഴക്ക് കുറുകെയുള്ള പാലത്തിനടിയിലാണ് ഈ പ്രദേശം.
പാത്തിക്കൽ ഭാഗങ്ങളിലെ പുഴയോരത്തും പുഴയോടുചേർന്ന റോഡിന്റെ മറുഭാഗത്തും ചതുപ്പുനിലങ്ങൾ നികത്തുന്നതും വ്യാപകമായിട്ടുണ്ട്. ചൊക്ലി പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ അധികൃതർ സ്ഥലം സന്ദർശിച്ചു. അനധികൃതമായി പുഴയോരം കൈയേറുന്നവർക്കെതിരേ ശക്തമായ നട പടികളെടുക്കണമെന്ന് നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും ആവശ്യപ്പെട്ടു.