പെരിങ്ങാടി മങ്ങാട് കെ സ്റ്റോറിന് സമീപം പൊതുമരാമത്ത് റോഡിൽ മാലിന്യം; ദുരിതം പേറി യാത്രക്കാർ

 


ന്യൂമാഹി:പെരിങ്ങാടി മങ്ങാട് കെ സ്റ്റോറിന് സമീപം പൊതുമരാമത്ത് റോഡിൽ മാലിന്യം അലക്ഷ്യമായി നിക്ഷേപിച്ചതിനെ തുടർന്ന് കാൽനടയാത്രികർക്കും വാഹനയാത്രികർക്കും ഗുരുതരമായ പ്രയാസം നേരിടുന്നതായി പരാതികൾ. റോഡരികിൽ കൂമ്പാരമായി കിടക്കുന്ന മാലിന്യം ദുർഗന്ധത്തിനും അപകട സാധ്യതക്കും കാരണമാകുന്നുണ്ട്.

പൊതു സ്ഥലങ്ങളിൽ ഇത്തരത്തിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ബന്ധപ്പെട്ട അധികൃതർ ഉടൻ ഇടപെട്ട് മാലിന്യം നീക്കം ചെയ്യുകയും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.



വളരെ പുതിയ വളരെ പഴയ