മാഹി : ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂളിൽ നിപുൺ ഭാരത് പദ്ധ തിയുടെ ഭാഗമായി നടത്തിയ പഠനോത്സവം വിദ്യാലയ വികസന സമിതി അധ്യക്ഷ കെ.രസ്നയുടെ അധ്യക്ഷതയിൽ പ്രഥമാധ്യാപകൻ എം. മുസ്തഫ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.വി.സന്ദീവ്, സഹപാഠി ചെയർമാൻ കെ.മോഹനൻ, സഹ പ്രഥമാധ്യാപിക എ.ടി. പദ്മജ, എ.വി.സിന്ധു, കെ.ഷീജ, എ.പി.റിഫാന്, കെ.പി.അനിത എന്നിവർ സംസാരിച്ചു.