മാഹി : ജലമാണ് ജീവന്‍ എന്ന ശീര്‍ഷകത്തില്‍ എസ് വെെ എസ് നടത്തുന്ന ജല സംരക്ഷണ കാമ്പയിന്‍റെ ഭാഗമായി ലോക ജല ദിനമായ ഇന്ന് മാഹി സർക്കിൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാഹി പാലം ബസ്സ്റ്റോപ്പിന് സമീപം ഇക്കോ ഗാതറിംഗും തണ്ണീര്‍ പന്തലും നടത്തി . ലുകുമാൻ ഫാളിലി മുഖ്യപ്രഭാഷണം നടത്തി. സിനോഫ് പരിമഠം ബീച്ച്, ഇക്ബാൽ സഖാഫി, അൻഷാഫ് പുന്നോൽ മുബാസ് പുന്നോൽ റാഷിദ് മാഹി തൻവീർ മിദ്‌ലാജ് എന്നിവര്‍ വിതരണത്തിന് നേതൃത്ത്വം നല്‍കി.