പള്ളിപ്രം എൽ. പി സ്കൂളിന്റെ തൊണ്ണൂറ്റി എട്ടാം വാർഷികാഘോഷം

പെരിങ്ങാടി : പള്ളിപ്രം എൽ. പി സ്കൂളിന്റെ തൊണ്ണൂറ്റി എട്ടാം വാർഷികാഘോഷം 17.3.2023 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് സമുചിതമായി നടത്തുകയുണ്ടായി. വാർഡ് മെമ്പർ ഷീബ കാരായിയുടെ അധ്യക്ഷതയിൽ ചൊക്ലി ഉപജില്ല ഓഫീസർ .വി .കെ സുധി ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ് മിസ്ട്രസ് ഷീബ കെ യോഗത്തിൽ സ്വാഗതം പറഞ്ഞു. അധ്യാപികയായ ശ്രീഷ ശ്രീധർ റിപ്പോർട്ട് അവതരണം നടത്തി. തുടർന്ന് പ്രീ പ്രൈമറി വിഭാഗത്തിൽ മികച്ച വിജയം കൈവരിച്ച കുട്ടികൾക്ക് A.E O മെഡലും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. പ്രസ്തുത ചടങ്ങിൽ പൂർവ്വാധ്യാപകരെ ആദരിക്കുകയുണ്ടായി.

സ്കൂൾ മാനേജർ കനിയിൽ രവീന്ദ്രൻ , ഏഴാം വാർഡ് മെമ്പർ മഹേഷ്, പി ടി എ പ്രതിനിധി .മൻസീറ എം ,അധ്യാപകരായ രഷിന എം , ആഷിൻലാൽ. കെ.പി എന്നിവർ ചടങ്ങിൽ ആശംസയർപ്പിച്ചു. വിദ്യാർത്ഥി പ്രതിനിധി ജുമാന കെ.ടി നന്ദി രേഖപ്പെടുത്തി. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു. ശേഷം സുവർണ്ണ വിസ്മയ ജേതാവ് മജീദ് മടവൂർ അവതരിപ്പിച്ച മാജിക്ക് ഫന്റാസിയയോടുകൂടി പരിപാടി അവസാനിച്ചു.

വളരെ പുതിയ വളരെ പഴയ