മാഹി : കേരളവിഷന്റെ പുതിയ സംരംഭമായ കേരള വിഷൻ വൈഫൈയുടെ പഞ്ചായത്ത് തല ഉദ്ഘാടനം മാഹി മലയാള കലാഗ്രാമത്തിൽ ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കെ. സെയ്ത്തു നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അർജുൻ പവിത്രൻ ആദ്യ അപേക്ഷ സ്വീകരിച്ചു. സി.ഒ.എ.സംസ്ഥാന കമ്മിറ്റി അംഗം സി.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
ന്യൂമാഹി പഞ്ചായത്ത് സി ഡി എസ് ചെയർപേഴ്സൺ കെ.പി.ലീല, സി.പി.എം ന്യൂമാഹി ലോക്കൽ സെക്രട്ടറി കെ.ജയപ്രകാശ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി എൻ.കെ. പ്രേമൻ, മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ടി എച്ച് അസ്ലം, ബി ജെ പി സെക്രട്ടറി അനിഷ് കൊളവട്ടത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് വി.വത്സൻ, വ്യാപാരി വ്യവസായി സമിതി പ്രസിഡണ്ട് വൈ.എം.അനിൽ സംസാരിച്ചു. സി ഒ എ ജില്ല ക്ലസ്റ്റർ കോഡിനേറ്റർ സജീവ് കുമാർ സ്വാഗതവും സി ഒ എ മാഹി മേഖലാ സെക്രട്ടറി കെ.രഞ്ചിത്ത് നന്ദിയും പറഞ്ഞു.