അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി മാഹി റയിൽവേ സ്റ്റേഷനിൽ 10 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടത്തും

മാഹി :അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി മാഹി റയിൽവേ സ്റ്റേഷനിൽ 10 കോടിയുടെ വികസന പദ്ധതി നടപ്പാകുന്നതിന്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥ സംഘം റയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. 15 ദിവസത്തിനകം പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കും .ഒരു വർഷത്തിനുള്ളിൽ ഒന്നാം ഘട്ട പ്രവർത്തനം ആരംഭിക്കും .

പ്രവേശന കവാടം സ്ഥാപിക്കൽ ,ഒന്നാം പ്ലാറ്റ് ഫോമിൽ ലിഫ്റ്റ് സ്ഥാപിക്കൽ ,രണ്ടാം പ്ലാറ്റ് ഫോമിൽ ഇരിപ്പിടങ്ങൾ ,മേൽക്കൂര സ്ഥാപിക്കൽ ,ടിക്കറ്റ് എടുക്കാനുള്ള സൗകര്യം തുടങ്ങിയ നിരവധി സൗകര്യങ്ങൾ ഒരുക്കും

വളരെ പുതിയ വളരെ പഴയ