മയ്യഴി – മാഹി കോ ഓപ്പറേറ്റീവ് കോളേജ് കാമ്പസിൽ 15, 16 തീയതി കളിൽ ദേശീയതല ഇന്റർ കൊളീജിയറ്റ് ഫെസ്റ്റ് -ടെക്കെഷിസ്-23 നട ക്കും. നടൻ അജു വർഗീസ് 15-ന് രാവിലെ 10-ന് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ. വി.കെ. വിജയൻ അധ്യക്ഷതവഹിക്കും. രമേശ് പറമ്പത്ത് എം.എൽ.എ., കോളേജ് ചെയർമാനും മുൻ മന്ത്രി യുമായ ഇ. വത്സരാജ്, കോളേജ് പ്രസിഡന്റ് സജിത്ത് നാരായണൻ. ഡയറക്ടർമാർ എന്നിവർ സംബന്ധിക്കും. പോണ്ടിച്ചേരി യുണിവേഴ്സി റ്റിയുടെ ഗോൾഡ് മെഡൽ ജേതാവ് ഐശ്വര്യ സജിയെ ആദരിക്കും.
ബെസ്റ്റ് മാനേജർ, ബെസ്റ്റ് മാനേജ്മെന്റ് ടീം, വെബ് ഡിസൈനിങ്ങ്, റാംപ് വോക്ക് തുടങ്ങിയ മത്സരങ്ങളും കലാപരിപാടികളും നടക്കും. 16-ന് സമാപനദിനത്തിൽ കോളേജ് കാമ്പസിൽ മറ്റഡോറിയ മ്യൂസിക് ബാൻഡ് ഉണ്ടാവും.
പത്രസമ്മേളനത്തിൽ പ്രൻസിപ്പൽ ഡോ.വി.കെ വിജയൻ, പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായ എൻ.കെ. ഷിജിൻ, ഷംന ബീവി, ലാമിയ നഫീസ, സനിൻ അൻവർ, റസീൻ റഷീദ് എന്നിവർ സംബന്ധിച്ചു.