അഴിയൂർ കുഞ്ഞിപ്പള്ളി ടൗണിൽ കൂടി കടന്നുപോകുന്ന ബൈപ്പാസ് റോഡുമായി ബന്ധപ്പെട്ട് പൊളിച്ച ബിൽഡിങ്ങിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാതെ ടൗണിൽ തന്നെ കുന്നുകൂടി കിടക്കുന്നു. എം ആർ എ ബേക്കറി നടത്തി വരുന്ന കെ.സി.കോംപ്ലക്സിന്റെയും തൊട്ടടുത്തുള്ള മറ്റ് കെട്ടിടങ്ങളുടെയും പൊളിച്ച അവശിഷ്ടങ്ങളാണ് പൊളിച്ചെടുത്തുതന്നെ മാസങ്ങളായി കിടക്കുന്നത്.
പ്രസ്തുത ബിൽഡിങ്ങിലെ മറ്റ് കടകളിലേക്ക് പോകുന്ന വഴി മുടങ്ങിയിരിക്കുകയാണ്. ഇത്കാരണം ബിൽഡിങ്ങിലെ മറ്റു സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഉള്ളത്.
മാത്രമല്ല സ്ഥിരമായി നിരവധി ആളുകൾ കടന്നുപോകുന്ന ഒരു പ്രധാന വഴി കൂടിയാണ് ഇത്. റോഡിൽ കൂടി നടന്നു പോകുന്ന ആളുകൾക്ക് വാഹനങ്ങൾ വരുമ്പോൾ സൈഡിലേക്ക് മാറിനിൽക്കാൻതന്നെ പറ്റാത്ത അവസ്ഥയിലാണ് ഉള്ളത്. ഇത് നീക്കം ചെയ്യാത്തതിൽ ഇവിടുത്തെ കച്ചവടക്കാരൻ നിന്നും നാട്ടുകാരിൽ നിന്നും പരക്കെപരാതി ഉയർന്നിരിക്കുകയാണ്.
#tag:
Mahe