പുതുച്ചേരി വിമോചനദിനം: മാഹിയിൽ മന്ത്രി പി. രാജവേലു പതാക ഉയർത്തി

 


പുതുച്ചേരി വിമോചനദിനാഘോഷത്തിന്റെ ഭാഗമായി മാഹി മൈതാനിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ആദി ദ്രാവിഡ ക്ഷേമ മന്ത്രി പി. രാജവേലു പതാക ഉയർത്തി സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ, അഡ്വ. ടി. അശോക് കുമാർ എം.എൽ.എ, പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ്, മുൻ എം.എൽ.എ വി. രാമചന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


പോലീസ്, എൻ.സി.സി, സ്കൂൾ വിദ്യാർത്ഥികൾ എന്നിവർ അണിനിരന്ന വർണ്ണാഭമായ പരേഡും വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി.


വളരെ പുതിയ വളരെ പഴയ