പുതുച്ചേരി സിവിൽ സപ്ലൈസ് ഓൺലൈൻ സേവനങ്ങൾ ഭാഗികമായി പുനഃസ്ഥാപിച്ചു


മാഹി: പുതുച്ചേരി സിവിൽ സപ്ലൈസ് വകുപ്പിന്റെ താൽകാലികമായി നിർത്തിവെച്ചിരുന്ന ഓൺലൈൻ സേവനങ്ങൾ പുനഃസ്ഥാപിച്ചു. പൊതുജനങ്ങൾക്ക് വകുപ്പിന്റെ വെബ്സൈറ്റ് മുഖേന അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. വെബ്സൈറ്റിലെ സിറ്റിസൺ ലോഗിൻ ഓപ്ഷൻ മുഖേനയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. പൊതുസേവന കേന്ദ്രങ്ങൾക്കും നിലവിൽ ഈ ഓപ്ഷൻ മുഖേന മാത്രമേ അപേക്ഷകൾ നൽകാനാവൂ. കാർഡുടമയുടെ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി ഉപയോഗിച്ചാണ് ലോഗിൻ ചെയ്യേണ്ടത്.

പുതിയ റേഷൻ കാർഡിനുള്ള അപേക്ഷ, കാർഡുടമയുടെ പേര് മാറ്റൽ, സംസ്ഥാനത്തിനകത്തുള്ള റേഷൻ കാർഡ് ട്രാൻസ്ഫർ, പുതിയ അംഗത്തെ ചേർക്കൽ, കാർഡിലെ വിവരങ്ങൾ തിരുത്തൽ, അംഗങ്ങളുടെ ട്രാൻസ്ഫറും നീക്കം ചെയ്യലും, കാർഡ് തിരിച്ചേൽപ്പിക്കൽ തുടങ്ങിയ സേവനങ്ങളാണ് നിലവിൽ ലഭ്യമാക്കിയിട്ടുള്ളത്.



വളരെ പുതിയ വളരെ പഴയ