തെരുവുനായ ആക്രമണം: അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധമെന്ന് മുസ്ലിം യൂത്ത് ലീഗ്


ന്യൂ മാഹി: ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ ഒന്നാം, പതിനാലാം വാർഡുകളിൽ തെരുവുനായ ആക്രമണത്തിൽ എട്ടുപേർക്ക് കടിയേൽക്കുകയും രണ്ടുപേരുടെ പരിക്ക് ഗുരുതരമാവുകയും ചെയ്ത സംഭവത്തിൽ അടിയന്തര നടപടി വേണമെന്ന് മുസ്ലിം യൂത്ത് ലീഗ് ന്യൂ മാഹി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

ആക്രമണത്തിനിരയായ മറ്റു നായകളെയും പൂച്ചകളെയും കണ്ടെത്തി പരിശോധനയും വാക്സിനേഷനും നടത്താനും പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാനും പഞ്ചായത്ത് അധികൃതർ തയ്യാറാകണം. സംഭവം ശ്രദ്ധയിൽപ്പെടുത്തിയിട്ടും തുടർനടപടികൾ വൈകുന്നത് ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. തെരുവുനായ ഭീഷണി പരിഹരിക്കാനും ചികിത്സയിലുള്ളവർക്ക് സഹായം ലഭ്യമാക്കാനും അടിയന്തരമായി ഇടപെടണമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.

എത്രയും പെട്ടെന്ന് നടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് തഷ്‌രീഫ് ഉസ്സൻമൊട്ട അറിയിച്ചു.

 action

വളരെ പുതിയ വളരെ പഴയ