അഡ്വ. ഗോപിക നമ്പ്യാർ മദ്രാസ് ഹൈക്കോടതി ഗവ. പ്ലീഡറായി നിയമനം നേടി


മാഹി: മദ്രാസ് ഹൈക്കോടതിയിൽ സർക്കാർ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി മാഹി ചാലക്കര സ്വദേശിനിയായ അഡ്വ. ഗോപിക നമ്പ്യാർ നിയമിതയായി. മുൻ ചെന്നൈ ഹൈക്കോടതി ജസ്റ്റിസ് കെ.കെ. ശശിധരന്റെയും അഡ്വ. ഉമയുടെയും മകളാണ്.

ആനുകാലികങ്ങളിൽ സ്ഥിരമായി നിയമ ലേഖനങ്ങൾ എഴുതാറുള്ള ഗോപിക നമ്പ്യാർ ഒരു ഭരതനാട്യം നർത്തകി കൂടിയാണ്.


വളരെ പുതിയ വളരെ പഴയ