നാളെ പള്ളൂർ ഇലക്ട്രിസിറ്റി ഓഫീസ് പരിധിയിൽ വൈദ്യുതി മുടങ്ങും


 പള്ളൂർ: ഹൈടെൻഷൻ (HT) ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പള്ളൂർ ഇലക്ട്രിസിറ്റി ഓഫീസിന്റെ പരിധിയിൽ വരുന്ന വിവിധ പ്രദേശങ്ങളിൽ നാളെ (04/11/2026) വൈദ്യുതി വിതരണം തടസ്സപ്പെടും.

കമ്യൂണിറ്റി ഹാൾ, നെല്ലിയാട്ട്, ശ്രീകല ഫർണ്ണിച്ചർ, കാഞ്ഞിരമുള്ള പറമ്പ്, അറവിലത്ത് പാലം, മുക്കുവൻ പറമ്പ്, മണ്ട പറമ്പ് എന്നീ പ്രദേശങ്ങളിൽ നാളെ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയായിരിക്കും വൈദ്യുതി മുടങ്ങുകയെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

 

വളരെ പുതിയ വളരെ പഴയ