മയ്യഴി: മാഹി മേഖലാ ബാലകലാമേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത ഓർഗനൈസിങ്ങ് കമ്മിറ്റി യോഗം അധികൃതരുടെ അനാസ്ഥ വെളിവാക്കുന്നതാണെന്ന് പരാതി.
ബുധനാഴ്ച നാലിന് നടക്കേണ്ട യോഗം കമ്മിറ്റി അംഗങ്ങളെ അറിയിച്ചത് അന്ന് ഉച്ച 12ന് ശേഷമാണ്. പെട്ടെന്നുള്ള അറിയിപ്പ് കാരണം യോഗത്തിൽ ഭൂരിപക്ഷം അംഗങ്ങൾക്കും പങ്കെടുക്കാനായില്ല. അധികൃതരുടെ ഭാഗത്തെ ഇത്തരം അനാസ്ഥകൾ പരിപാടിയുടെ ശോഭ കെടുത്താനേ ഉപകരിക്കൂവെന്ന് ജി.എൽ.പി.എസ് പളളൂർ നോർത്ത് എസ്.എം.സി. ചെയർമാൻ അൻസിൽ അരവിന്ദ് വ്യക്തമാക്കി. അധികൃതരുടെ അനാസ്ഥക്കെതിരെ വകുപ്പ് മന്ത്രി, വിദ്യാഭ്യാസ ഡയറക്ടർ, എം.എൽ.എ, അഡ്മിനിസ്ട്രേറ്റർ തുടങ്ങിയവർക്ക് പരാതി നൽകി

