മാഹി: മാഹി സ്പോർട്സ് ക്ലബ് ലൈബ്രറി ആൻഡ് കലാസമിതിയുടെ ആഭിമുഖ്യത്തിൽ ചെറുകാട് ഗോവിന്ദപ്പിഷാരടിയുടെയും വയലാർ രാമവർമ്മയുടെയും അനുസ്മരണ സമ്മേളനം ക്ലബ് ഹാളിൽ സംഘടിപ്പിച്ചു.
പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എം.കെ. മനോഹരൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് നിഖിലേഷ് കെ.സി. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി അടിയേരി ജയരാജൻ സ്വാഗതവും, പുരോഗമന കലാസാഹിത്യ സംഘം മാഹി യൂണിറ്റ് സെക്രട്ടറി വിനയൻ പുത്തലത്ത് ആമുഖഭാഷണവും നടത്തി.
ചടങ്ങിനോടനുബന്ധിച്ച് വയലാറിന്റെ അനശ്വര ഗാനങ്ങൾ കോർത്തിണക്കിയ ഗാനാർച്ചനയും അരങ്ങേറി.
